രാജീവ് ഗാന്ധിക്ക് എതിരായ അധിക്ഷേപ പരാമർശത്തിൽ നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരെ രൂക്ഷവിമർശനവുമായി
മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍. രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വഹിച്ച രാജീവ് ഗാന്ധിയെ അപമാനിക്കുന്നത് അങ്ങേയറ്റം ഭീരുത്വപരമായ നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു.
രാജീവ് ഗാന്ധിയുടെ വധത്തിന് ആരാണ് ഉത്തരവാദിയെന്ന് മോദി വ്യക്തമാക്കണമെന്നും അഹമ്മദ് പട്ടേല്‍ ആവശ്യപ്പെട്ടു. രാജീവ് ഗാന്ധിക്കെതിരെ ആക്രമണമുണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ടായിരുന്നിട്ടും ബി.ജെ.പി നേതൃത്വത്തിലുള്ള വി.പി സിംഗ് സർക്കാർ അദ്ദേഹത്തിന് ആവശ്യമായ സുരക്ഷയൊരുക്കിയില്ല. ബി.ജെ.പിയുടെ വെറുപ്പിന്റെ ഇരയാണ് രാജീവ് ഗാന്ധി. എന്നിട്ടും നിങ്ങൾ അദ്ദേഹത്തിനുമേൽ അടിസ്ഥാന രഹിതമായ ആരോപണങ്ങളും അഴിമതികളും ഉന്നയിക്കുന്നുവെന്നും അഹമ്മദ് പട്ടേൽ ട്വിറ്ററില്‍ കുറിച്ചു.
Abusing a martyred Prime Minster is the sign of ultimate cowardice
But who is responsible for his assassination ?
The BJP backed VP Singh govt refused to provide him with additional security & left him with one PSO despite credible intelligence inputs and repeated requests
— Ahmed Patel Memorial (@ahmedpatel) May 9, 2019