അടിമാലി മരംമുറി കേസ്: ഒന്നാം പ്രതിയായ വനംവകുപ്പ് മുന്‍ റേഞ്ച് ഓഫീസര്‍ കീഴടങ്ങി

Jaihind Webdesk
Monday, May 23, 2022

 

അടിമാലി മരം മുറികേസിലെ ഒന്നാം പ്രതി വനംവകുപ്പ് മുന്‍ റേഞ്ച് ഓഫീസര്‍ ജോജി ജോണ്‍ കീഴടങ്ങി. സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ വെള്ളത്തൂവല്‍ സിഐ മുമ്പാകെ ഹാജരായത്. ഇന്നു മുതല്‍ മൂന്നു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും ആവശ്യമെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥന് അറസ്റ്റ് ചെയ്യാമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. അടിമാലിയിലെ മാങ്കുവ പുറമ്പോക്ക് ഭൂമിയില്‍ നിന്നും എട്ട് തേക്കുമരങ്ങള്‍ മുറിച്ചുകടത്തിയെന്നാണ് കേസ്. റവന്യു ഉദ്യോഗസ്ഥനടക്കമുള്ള മറ്റ് രണ്ട് പ്രതികള്‍ക്ക് നേരത്തെ മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു.