അദാനിയെ കഴിഞ്ഞ 4 വർഷമായി മോദി സർക്കാർ അതിരുകടന്ന് സഹായിക്കുന്നു

Jaihind Webdesk
Monday, September 17, 2018

അദാനിയെ കഴിഞ്ഞ 4 വർഷമായി മോദി സർക്കാർ അതിരുകടന്ന് സഹായിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. അദാനി കമ്പനിയുടെ എല്ലാ പ്രശ്‌നങ്ങളും സർക്കാർ ഇടപെട്ട് ഒത്തുതീർപ്പാക്കുകയാണ്. ഗുജറാത്ത് മഹാരാഷ്ട്ര ഹരിയാന സംസ്ഥാനങ്ങളിൽ വൈദ്യുതി വിതരണത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.