
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുറ്റവിമുക്തന്‍. ഒന്നാം പ്രതി പള്‍സര്‍ സുനിയടക്കമുള്ള ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. എല്ലാ കുറ്റങ്ങളും തെളിഞ്ഞു. ഗൂഢാലോചനയും കൂട്ടബലാത്സംഗവും തെളിഞ്ഞു. അതേസമയം, ദിലീപിനെ കോടതി വെറുതെ വിട്ടു. ഗൂഢാലോചന തെളിയിക്കാന്‍ സാധിക്കാത്തതിനാലാണ് വെറുതെ വിടാന്‍ കോടതി ഉത്തരവിട്ടത്.
ആക്രമിക്കപ്പെട്ട നടിയോടുള്ള വ്യക്തിവിരോധം കാരണമാണ് ദിലീപ് ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് ദിലീപിനെതിരായ പ്രധാന കേസ്. എന്നാല്‍, താന്‍ കേസില്‍ കുടുക്കപ്പെട്ടതാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ച തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു നടന്‍ ദിലീപിന്റെ വാദം.
രാജ്യം ഉറ്റുനോക്കുന്ന നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്തിമ വിധി ഇപ്പോള്‍ വന്നിരിക്കുകയാണ്. 2017 ഫെബ്രുവരിയില്‍ കൊച്ചിയില്‍ വെച്ച് ഓടിക്കൊണ്ടിരുന്ന വാഹനത്തിലാണ് നടി ക്രൂരമായ ആക്രമണത്തിന് ഇരയായത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആറ് പ്രതികള്‍ ഉള്‍പ്പെടെ ആകെ പത്ത് പേരാണ് കേസില്‍ വിചാരണ നേരിട്ടത്.