നടന്‍ വിജയ് കസ്റ്റഡിയില്‍; നികുതി വെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തല്‍

Jaihind News Bureau
Wednesday, February 5, 2020

തെന്നിന്ത്യന്‍ സൂപ്പര്‍താരം വിജയ് ആദായ നികുതി വകുപ്പിന്‍റെ കസ്റ്റഡിയില്‍. കടലൂരിലെ ഷൂട്ടിംഗ് സെറ്റില്‍ എത്തിയാണ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് റിപ്പോർട്ട്. താരത്തിന്‍റെ പുതിയ ചിത്രമായ മാസ്റ്ററിന്‍റെ ഷൂട്ടിംഗ് കടലൂരില്‍ പുരോഗമിക്കുകയാണ്.

എന്നാല്‍ താരത്തെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും ഷൂട്ടിംഗ് സെറ്റില്‍ എത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്യുന്നതെന്നും റിപ്പോർട്ടുണ്ട്. ഷൂട്ടിംഗ് നിര്‍ത്തിവച്ചതായാണ് വിവരം.

വിജയ് ചിത്രം ബിജിലിന്‍റെ നിര്‍മ്മാതാക്കാളായ എജിഎസ് സിനിമാസുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് താരത്തെയും ചോദ്യം ചെയ്യുന്നതെന്നാണ് സൂചന.

പ്രമുഖ സിനിമ നിര്‍മ്മാതാവ് അന്‍പിന്‍റെ വീട്ടിലും ആദായനികുതി വകുപ്പിന്‍റെ റെയ്ഡ് പുരോഗമിക്കുന്നതായാണ് റിപ്പോർട്ട്.

2019 ജനുവരി 21 ന് ആരംഭിച്ച ബിഗിലിന്‍റെ ചിത്രീകരണം 2019 ഒക്ടോബർ മാസത്തിൽ പൂർത്തിയാക്കി. 2019 ഒക്ടോബർ 25ന് ഈ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി. റെക്കോർഡ് തുകയ്ക്കാണ് ബിഗിലിന്‍റെ വിതരണാവകാശം വിറ്റുപോയത്. യുണൈറ്റഡ് ഇന്ത്യ എക്‌സ്‌പോർട്ടേഴ്‌സും എക്‌സ് ജെൻ സ്റ്റുഡിയോയും ചേർന്ന് ഈ ചിത്രത്തിന്‍റെ ഓവർസീസ് അവകാശം സ്വന്തമാക്കി.30 കോടി രൂപയ്ക്കാണ് ഇവർ സിനിമ വാങ്ങിയത്. ആകെ ഓവർസീസ് തുക 220 കോടി രൂപയാണ്. ഷൂട്ടിംഗ് പൂർത്തിയാകുന്നതിനു മുൻപുതന്നെ റെക്കോർഡ് തുകയ്ക്ക് ചിത്രത്തിന്‍റെ സാറ്റലൈറ്റ് റൈറ്റും വിറ്റുപോയിരുന്നു.