മതവികാരം വ്രണപ്പെടുത്തി; രഹ്ന ഫാത്തിമ അറസ്റ്റില്‍

Jaihind Webdesk
Tuesday, November 27, 2018

സുപ്രീം കോടതി വിധിയെ തുടർന്ന് ശബരിമല ദർശനത്തിനായി എത്തി വിവാദത്തിലായ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ അറസ്റ്റിൽ. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയെന്ന കേസിലാണ് പത്തനംതിട്ട ടൗണ്‍ സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൊച്ചിയിൽ നിന്നും രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കഴിഞ്ഞ മാസം 20നാണ് പത്തനംതിട്ട പോലീസ് ഇവർക്കെതിരെ കേസെടുത്തത്.