പയ്യന്നൂരിൽ വാഹനപകടം : 3 പേർ മരിച്ചു

Jaihind Webdesk
Wednesday, October 17, 2018

പയ്യന്നൂരിൽ വാഹനപകടത്തില്‍ മൂന്ന് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്ക്. പയ്യന്നൂർ എടാട്ട് ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് 2 കുട്ടികൾ ഉൾപ്പടെ 3 പേർ മരിച്ചു. തൃശൂർ കൂർക്കഞ്ചേരി സ്വദേശികളായ ബിന്ദു ലാൽ, വിദ്യാർത്ഥികളായ തരുൺ, ഐശ്വര്യ  എന്നിവരാണ് മരിച്ചത്. മൂകാംബികയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.