കൊട്ടാരക്കര കലയപുരത്ത് ബസ് മറിഞ്ഞു; ആരുടെയും പരിക്ക് ഗുരുതരമല്ല

Saturday, November 10, 2018

Bus-Accident-Kottarakkara

കൊട്ടാരക്കര കലയപുരത്ത് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ടു പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അനുറോയി (20) അഞ്ചൽ, വിശ്വനാഥൻ (61) ഇടയം എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.