ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ABVP നേതാവ് അങ്കിവ് ബസോയ വ്യാജരേഖകളുപയോഗിച്ചാണ് പ്രവേശനം നേടിയതെന്ന് ആരോപണം. കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടനയായ NSUI ആണ് തെളിവുകള്‍ പുറത്തുവിട്ടത്.
https://www.youtube.com/watch?v=BX7SppHY-So
തമിഴ്നാട്ടിലെ തിരുവള്ളുവര്‍ സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദ സര്‍ട്ടിഫിക്കറ്റാണ് അങ്കിവ് ഡല്‍ഹി സര്‍വകലാശാലയില്‍ പ്രവേശനത്തിന് നല്‍കിയത്. എന്നാല്‍ തിരുവള്ളുവര്‍ സര്‍വകലാശാലയില്‍ ഇങ്ങനെയൊരു വിദ്യാര്‍ഥി പഠിച്ചിട്ടില്ല എന്നാണ് NSUI-യുടെ അന്വേഷണത്തിന് സര്‍വകലാശാല നല്‍കിയ മറുപടി. അങ്കിവ് സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റിലെ സീരിയല്‍ നമ്പര്‍ അടങ്ങിയ മാര്‍ക്ക് ഷീറ്റും സര്‍വകലാശാലയില്‍ നിന്ന് കണ്ടെത്താനായില്ല.
ഡല്‍ഹി സര്‍വകലാശാലയില്‍ MA ബുദ്ധിസ്റ്റ് സ്റ്റഡീസ് വിദ്യാര്‍ഥിയാണ് അങ്കിവ് ബെസോയ. ഡല്‍ഹി സര്‍വകലാശാല രേഖകള്‍ പരിശോധിച്ചാണ് ബെസോയക്ക് പ്രവേശനം നല്‍കിയതെന്നാണ് വാദം. സർവകലാശാല അധികൃതരും ABVPയും നേരത്തെ വോട്ടിംഗ് മെഷീനിൽ ക്രമക്കേട് നടത്തിയെന്ന് കോൺഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സ്മൃതി ഇറാനിക്കും പിന്നാലെ വ്യാജ സർട്ടിഫിക്കറ്റ് ആരോപണത്തിൽ അകപ്പെട്ടിരിക്കുകയാണ് ഈ ABVP നേതാവ്.