അഭയ കേസ് : ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം ; സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തം

Jaihind News Bureau
Wednesday, December 23, 2020

തിരുവനന്തപുരം : അഭയ കൊലക്കേസില്‍ ഫാദര്‍ കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തം. സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. ഫാ. തോമസ് കോട്ടൂരിന് ഇരട്ടജീവപര്യന്തം ശിക്ഷ. ശിക്ഷ കൊലയ്ക്കും അതിക്രമിച്ചു കടക്കലിനും, ഒന്നിച്ച് അനുഭവിച്ചാല്‍ മതി. സിസ്റ്റര്‍ സെഫിക്ക് കൊലപാതകത്തന് ജീവപര്യന്തം. തെളിവുനശിപ്പിക്കലിന് ഏഴുവര്‍ഷം വരെയാണ്തടവ് ഇരുവര്‍ക്കും. അഞ്ചുലക്ഷം രൂപ പിഴയും ഇരുവരും അടയ്ക്കണം.