ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുന്നിൽ ഡൈവ് ചെയ്ത് യുവാവ്; പരാക്രമം

പെരിന്തൽമണ്ണയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുന്നിൽ ചാടി യുവാവിൻ്റെ പരാക്രമം. ബസിനു നേർക്ക് ഓടിയെത്തിയ യുവാവ് തല കൊണ്ട് ചില്ല് തകർത്തു. പിന്നാലെ വണ്ടിയിൽ ഓടിക്കയറി ഡ്രൈവർ സീറ്റിലിരുന്നു.

പെരിന്തൽമണ്ണ ജൂബിലി ജംഗ്ഷനിലാണ് സംഭവം. അങ്ങാടിപ്പുറം ഭാഗത്തുനിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിനു മുന്നിലേക്കാണ് യുവാവ് ചാടിയത്. ബസിനു നേർക്ക് ഓടിയെത്തിയ യുവാവ് സിനിമാ സ്റ്റൈലിൽ തല കൊണ്ടിടിച്ച് ബസിൻ്റെ മുൻഭാഗത്തെ ചില്ല് തകർത്തു. ഇടിയുടെ ആഘാതത്തിൽ യുവാവ് റോഡിലേക്ക് വീണു. അങ്ങാടിപ്പുറം സ്വദേശി രാജേഷാണ് ബസിന് മുന്നിലേക്ക് എടുത്ത് ചാടിയത്. ഇയാൾ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് പറഞ്ഞു.

https://youtu.be/LQbs4Rwfg9o

ഇന്നലെ വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം.
ബസിനു നേരെയുള്ള യുവാവിൻ്റെ പരാക്രമ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.  പരാക്രമത്തിൽ പരിക്കേറ്റ യുവാവിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Comments (0)
Add Comment