ശബരിമലയില്‍ പത്ത് വയസുകാരി കുഴഞ്ഞു വീണു മരിച്ചു

Saturday, December 9, 2023

പത്തനംതിട്ട : ശബരിമല അപ്പാച്ചിമേട്ടിൽ 10 വയസുകാരി കുഴഞ്ഞു വീണു മരിച്ചു. തമിഴ്നാട് സേലം സ്വദേശി കുമാറിന്‍റെ മകൾ പത്മശ്രീയാണ് മരിച്ചത്. മൃതദേഹം പമ്പ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വലിയ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിലായി ശബരിമലയിൽ അനുഭവപ്പെടുന്നത്. അപ്പാച്ചിമേടിന് സമീപം കാർഡിയാക് സെന്‍ററിലാണ് മരണം ഉണ്ടായത്. മൂന്ന് വയസ് മുതൽ ഹൃദ്രോഗത്തിന് ചികിത്സ തേടുന്നുണ്ടായിരുന്നു പത്മശ്രീ. ഡയാലിസിസ് അടക്കം പുരോഗമിക്കവേയാണ് ശബരിമലയിൽ എത്തിയത്.