പ്രധാനമന്ത്രി നടത്തുന്നത് ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ആസൂത്രിത ഗൂഢാലോചന; സർവെ ഫലങ്ങളില്‍ മോദിയും പിണറായിയും ഞെട്ടിയെന്ന് രമേശ് ചെന്നിത്തല

Monday, April 22, 2024

 

കൊച്ചി: രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിക്കാൻ ഉള്ള ആസൂത്രിതമായ ഗൂഢാലോചനയാണ് പ്രധാനമന്ത്രി നടത്തുന്നതെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല. ഇന്ത്യ മുന്നണിക്ക് അനുകൂലമായ സർവെ ഫലങ്ങൾ വന്നതിൽ മോദിയും പിണറായി വിജയനും ഒരുപോലെ ഞെട്ടിയിരിക്കുന്നു. ബിജെപിയുടെ ബി ടീമായി പിണറായി വിജയൻ പ്രവർത്തിക്കുകയാണെന്നും രമേശ് ചെന്നിത്തല. തൃശൂർ പൂരം മുടങ്ങിയത് സർക്കാരിന്‍റെ പരാജയമാണെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.