കാസറഗോഡ് സ്വദേശിയുടെ കാർ പിടികൂടിയതിനു പിന്നാലെ പരിശോധനയിൽ പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം; യുവാവ് പിടിയില്‍

Friday, August 23, 2024

 

എറണാകുളം: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി കാസറഗോഡ് സ്വദേശിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. അഹമ്മദ് നിയാസ് എന്നയാളാണ് പിടിയിലായത്. എറണാകുളം കൊച്ചി സിറ്റി ഡിസിപി സുദർശൻ ഐപിഎസിനു കിട്ടിയ രഹസ്യവിവരത്തെ തുടർന്നായിരുന്നു നടപടി. ഇടപ്പള്ളി ടോൾ ജംഗ്ഷനിൽ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘത്തിനെ കണ്ട് കാറിൽ സഞ്ചരിച്ചിരുന്ന പ്രതി കടന്നുകളയുവാൻ ശ്രമിക്കുകയും, ഇതു കണ്ട് വാഹനം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥർ കാറിന് പുറകുവശത്തും ഡിക്കിയില്‍ ചാക്ക് കെട്ടുകൾകാണുകയും ചെയ്തു.

അവ തുറന്ന് പരിശോധിച്ചപ്പോൾ നിരോധിത പുകയില ഉത്പന്നമായ ഹാൻസ്, കൂൾലിപ്പ് പാക്കറ്റുകൾ ചാക്കിൽ നിറച്ചു വെച്ചിരിക്കുന്നതായി കാണുകയും പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു. ഏകദേശം 2.5 ലക്ഷത്തോളം വില വരുന്ന ഉല്‍പ്പന്നങ്ങള്‍ ഇയാളിൽ നിന്നും കണ്ടെടുത്തു. വില്‍പ്പന നടത്തുന്നതിനായാണ് ഇവ കൈവശം വെച്ചതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു.