
ഇക്കഴിഞ്ഞ ദിവസങ്ങളിൽ ലോകം മുഴുവൻ ഇൻസ്റ്റഗ്രാമിലൂടെ ലോകത്തിലെ മുഴുവൻ ജനങ്ങളുടെയും പ്രിയപ്പെട്ടവനായി മാറിയിരിക്കുകയാണ് പഞ്ച് എന്ന കുരങ്ങ് .തന്റെ കൂട്ടത്തിന്റെ സ്നേഹവും ലാളനയും പരിഗണനയും എപ്പോഴും അനുഭവിക്കേണ്ട സമയത്ത് അമ്മയടക്കമുള്ള മറ്റു കുരങ്ങുകൾ പൂർണമായി തള്ളിക്കളഞ്ഞതോടെ ആശ്രയിക്കാൻ ആരുമില്ലാതെ കഴിയുന്ന പഞ്ചിന്റെ കഥ സമൂഹമാധ്യമങ്ങളിൽ വളരെ വേഗത്തിൽ വൈറലാവുകയായിരുന്നു. ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിലാണ് മക്കാക്ക് വർഗ്ഗത്തിൽപ്പെട്ട കുഞ്ഞൻ പഞ്ചുള്ളത്. ഇപ്പോൾ ഏഴുമാസം മാത്രമാണ് പഞ്ചിന്റെ പ്രായം. ജനിച്ച് ആദ്യ മാസങ്ങളിൽ തന്നെ അമ്മ അവനെ പൂർണ്ണമായി ഉപേക്ഷിച്ചു. സ്നേഹത്തോടെ കെട്ടിപ്പിടിക്കാൻ അവൻ അടുത്തെത്തുമ്പോഴെല്ലാം അമ്മ അതിനനുവദിക്കാതെ അവനെ ഉപദ്രവിച്ച് ഓടിച്ചു വിട്ടു.എന്തുചെയ്യണമെന്നോ ആരെ ആശ്രയിക്കണമെന്നോ അറിയാതെ നിസ്സഹായതയോടെ കരഞ്ഞുകൊണ്ട് ഓരോ തവണയും പഞ്ച് ഭയന്ന് ഓടി അകലുന്നതും ഒക്കെയുള്ള വീഡിയോ ഉണ്ട്.
Despite finally making a few friends, viral baby monkey Punch is still being bullied by others at Ichikawa City Zoo.
He struggles to fit in with the group and often clings to humans whenever they enter the enclosure. pic.twitter.com/4YKpCdhMla
— Visegrád 24 (@visegrad24) February 20, 2026
ഭക്ഷണമടക്കമുള്ള അവൻ്റെ കാര്യങ്ങൾ നോക്കി നടത്തുന്നത് മൃഗശാലയിലെ ജീവനക്കാർ തന്നെയാണ്.ഒരിക്കൽ മൃഗശാല ജീവനക്കാർ ഒറാങ്ങുട്ടാൻ്റെ രൂപത്തിലുള്ള ഒരു വലിയ പാവയെ അവന് നൽകി. അന്ന് മുതൽ അവൻ്റെ അമ്മയും പ്രിയപ്പെട്ട കൂട്ടുമൊക്കെ ആ പാവയാണ്. ഉറക്കം വരുമ്പോഴും മരം കയറുമ്പോഴുമെല്ലാം പാവ പഞ്ചിനൊപ്പം ഉണ്ടാകും. ദിവസങ്ങൾകൊണ്ട് വല്ലാത്ത ഒരു ആത്മബന്ധമാണ് പാവയുമായി പഞ്ച് ഉണ്ടാക്കിയെടുത്തത്. അമ്മയുടെ സാമീപ്യമില്ലെങ്കിലും പാവയുടെ നെഞ്ചിൽ ചേർന്നുകിടന്ന് അവൻ ഉറങ്ങി. കളിക്കാൻ കൂട്ടുകാരില്ലാത്തപ്പോഴും പാവയെ കൂട്ടായി കരുതി. ജീവിതത്തിൽ ഒറ്റപ്പെട്ടു പോകുന്നതിന്റെ വേദന നന്നായി മനസ്സിലാക്കുന്ന മനുഷ്യർക്ക് ഈ കാഴ്ചകൾ താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
A baby monkey named Punch, heartlessly rejected by his mother and shunned by the troop, clung desperately to a plush doll given by a compassionate caretaker – his only source of comfort in a world of loneliness.
Stay strong, Punch!pic.twitter.com/EYArMbY6PV
— Vertigo_Warrior (@VertigoWarrior) February 18, 2026
പഞ്ചിനെ ദത്തെടുക്കാൻ അനുവദിക്കുമോ എന്ന ചോദ്യങ്ങൾ കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞു ഇൻ്റർനെറ്റ് വ്യക്തിത്വമായ ആൻഡ്രൂ ടെയ്റ്റിൻ്റെ സഹോദരൻ ട്രിസ്റ്റൻ ടെയ്റ്റ് 2കോടി 26 ലക്ഷം രൂപ നൽകി അവനെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് വരെ അറിയിച്ചു. IKEA എന്ന കമ്പനി കുറച്ച് അധികം പ്ലഷ് പാവകൾ സമ്മാനിച്ചാണ് പഞ്ചിനോടുള്ള സ്നേഹം അറിയിച്ചത്. പലഭാഗത്തുനിന്നും അവനായി സഹായങ്ങളും എത്തി.
ഒടുവിലിപ്പോൾ അവനെ ഓർത്തു വേദനിക്കുന്നവർക്ക് ആശ്വാസമായി മൃഗശാല അധികൃതർ ചില വിവരങ്ങൾ പുറത്തു വിട്ടു. കൂട്ടത്തിൽ ചില കുരങ്ങന്മാർ പഞ്ചിനെ സ്നേഹിച്ചു തുടങ്ങി എന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. പ്രായംചെന്ന ഒരു കുരങ്ങൻ പഞ്ചിനെ ചേർത്തുപിടിച്ച് ആലിംഗനം ചെയ്യുന്നതിന്റെ വിഡിയോ ഒക്കെയാണ് ഇപ്പോൾ പുറത്തു വരുന്നത്.