വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കണമെന്ന് കോണ്‍ഗ്രസിന്‍റെ പ്രാർത്ഥനയജ്ഞം

Wednesday, October 17, 2018

ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നിലയ്ക്കലിൽ ശബരിമല വിശ്വാസ സംരക്ഷണ പ്രാർത്ഥനയജ്ഞം സംഘടിപ്പിച്ചു. കോൺഗ്രസ് വർക്കിംഗ് പ്രസിഡന്‍റ് കെ.സുധാകരൻ പ്രാർത്ഥനയജ്ഞം ഉദ്ഘാടനം ചെയ്തു.

പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഡിസിസി പ്രസിഡന്‍റ് ബാബു ജോർജ് അധ്യക്ഷനായ പ്രാർത്ഥന യജ്ഞത്തിൽ എ.ഐ.സി സി അംഗങ്ങളായ പി സി വിഷ്ണുനാഥ്, അടൂർ പ്രകാശ് , മുൻ എംഎൽ എ കെ.ശിവദാസൻ നായർ, റോഷി അഗസ്റ്റിൻ എം എൽ എ തുടങ്ങിയവർ സംസാരിച്ചു.

കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമടക്കം നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. രാവിലെ തുടങ്ങിയ പ്രാർത്ഥന യഞ്ജം വൈകിട്ട് 4 മണിയോടെ സമാപിക്കും.