മുഖ്യമന്ത്രിയെ കസ്റ്റഡിയില്‍ എടുത്തതിനു തുല്ല്യം ; രാജിവച്ചൊഴിയണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Wednesday, October 28, 2020

 

മലപ്പുറം : എം.ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്‍റ് കസ്റ്റഡിയിലെടുത്തത് മുഖ്യമന്ത്രിയെ കസ്റ്റഡിയില്‍ എടുത്തതിനു തുല്യമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ധാർമ്മികത ഉണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവച്ചൊഴിയണമെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം സ്വർണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കർ ഇ.ഡിയുടെ കസ്റ്റഡിയില്‍. ശിവശങ്കറിന്‍റെ മുന്‍കൂർ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തള്ളി. ഇ.ഡിയും കസ്റ്റംസും രജിസ്റ്റർ ചെയ്ത കേസുകളിലെ ജാമ്യാപേക്ഷകളാണ് കോടതി തള്ളിയത്. ശിവശങ്കറിന്‍റെ അറസ്റ്റിന് തടസമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.