മോദി സര്‍ക്കാരിനെതിരെ രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, September 22, 2018

റഫേൽ ഇടപാടിൽ നരേന്ദ്ര മോദി ഒന്നാം പ്രതിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മോദി ഭരണം ഇന്ത്യയുടെ മതേതരത്വം തകർക്കുന്നു. ഇന്ത്യ കണ്ട ഏറ്റവും ദുർബലനായ പ്രധാനമന്ത്രിയാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനം സമ്പൂർണ പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കള്ളപ്പണക്കാർക്ക് ഒത്താശ ചെയ്യുന്ന ആളായി മോദി മാറിയെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം കെ.സി വേണുഗോപാൽ എം.പിയും പറഞ്ഞു. ആലപ്പുഴയിൽ യു.ഡി.എഫ് പാർലമെന്‍റ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

കോർപറേറ്റുകൾക്ക് വേണ്ടി മാത്രമുള്ള സർക്കാരായി മോദി സർക്കാർ മാറിയിരിക്കുകയാണ്. ഇന്ധന വില സാധാരണക്കരനെ കൊല്ലാകൊല ചെയ്യുകയാണ്. സാധാരണ ജനങ്ങൾക്ക് പ്രയോജനമുള്ള ഒരു കാര്യവും നാലര വർഷക്കാലം ചെയ്യാൻ ബി.ജെ.പി സർക്കാരിനായില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

https://www.youtube.com/watch?v=NMvElLQ5lZg

ജി.എസ്.ടിയുടെ അന്തസത്ത തന്നെ കളഞ്ഞു കുളിച്ച് ഒരു രാജ്യം പല നികുതി എന്ന നിലയിലേയ്ക്ക് ജി.എസ്.ടിയെ കേന്ദ്ര സര്‍ക്കാര്‍ മാറ്റിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

റാഫേൽ കരാറിനെ സംബന്ധിച്ച മോദിയുടെ വാദങ്ങൾ തെറ്റെന്ന് തെളിഞ്ഞതായി രമേശ് ചെന്നിത്തല പറഞ്ഞു. കോര്‍പറേറ്റുകള്‍ക്ക് വേണ്ടി പ്രധാനമന്ത്രി കരാറില്‍ നേരിട്ട് ഇടപെടലുകൾ നടത്തി. ഒന്നാം പ്രതി നരേന്ദ്ര മോദിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോർപ്പറേറ്റുകൾക്ക് വേണ്ടി മാത്രമുള്ള സർക്കാരായി മോദി സർക്കാർ മാറിയെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു.

കള്ളപ്പണക്കാർക്ക് ഒത്താശ ചെയ്യുന്ന ആളായി മോദി  മാറിയെന്ന് കെ.സി വേണുഗോപാൽ എം.പി പറഞ്ഞു. സംസ്ഥാന സർക്കാർ ദുരിതബാധിതരെ വീണ്ടും പിഴിയുകയാണെന്നും കെ.സി വേണുഗോപാൽ ചൂണ്ടിക്കാട്ടി. യു.ഡി.എഫ് ജില്ലാ ചെയർമാൻ എം മുരളി അധ്യക്ഷത വഹിച്ചു. ഡി.സി.സി അധ്യക്ഷൻ എം ലിജുവും ഘടകകക്ഷി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.