രാജ്യത്ത് കൊവിഡ് വ്യാപനം ഉയരാൻ സാധ്യത; സംസ്ഥാനങ്ങൾ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം : ഐ സി എം ആർ

Jaihind News Bureau
Thursday, June 11, 2020

രാജ്യത്ത് കൊവിഡ് വ്യാപനം ഉയരാൻ സാധ്യത എന്ന് ഐ സി എം ആർ. അതിനാൽ സംസ്ഥാനങ്ങൾ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. നഗരങ്ങളിലും ചേരികളിലുമാണ് കൊവിഡ് വ്യാപന സാധ്യത കൂടുതൽ. രാജ്യത്ത് ഇതുവരെ സമൂഹ വ്യാപനം ഉണ്ടായിട്ടില്ല എന്നും ഐ സി എം ആർ.

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിന് ഇടയിലാണ് ഐ സി എം ആറിന്‍റെ മുന്നറിയിപ്പ്. രാജ്യത്ത് കൊവിഡ് വ്യാപനം ഇനിയും ഉയരാൻ സാധ്യത നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത ആവശ്യമാണ്. അതിനാൽ സംസ്ഥാനങ്ങൾ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം എന്ന് ഐ സി എം ആർ വ്യക്തമാക്കി. അതിതീവ്ര ബാധിത മേഖലകളിൽ ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ കർശനമാക്കുകയാണ് ആവശ്യം.

കൊവിഡ് പ്രതിരോധം മാസങ്ങൾ നീണ്ടു പോകും. ഇതുവരെ രാജ്യത്ത് സമൂഹ വ്യാപനം ഉണ്ടായിട്ടില്ല എന്നും ഐ സി എം ആർ വ്യക്തമാക്കി. നഗരങ്ങളിലും ചേരികളിലുമാണ് കൊവിഡ് വ്യാപന സാധ്യത കൂടുതൽ. ജനസംഖ്യ കൂടിയ രാജ്യം ആയിട്ടും എപ്പോഴും രാജ്യത്തെ കൊവിഡ് രോഗ വ്യാപ്തി കുറവാണ്. ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ വിജയകരമായതിനാലാണ് ഇത്രയും ചെറിയ രോഗനിരക്കിലേക്കെങ്കിലും രാജ്യം എത്തിയത്. നിലവിൽ രാജ്യത്ത് കൊവിഡ് മുക്തരാകുന്നവരുടെ നിരക്ക് 49.21 ശതമാനമാണെന്നും ഐ സി എം ആർ അറിയിച്ചു.