അതിർത്തിയിലെ ചൈനീസ് കടന്ന് കയറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രധാനമന്ത്രി രാജ്യത്തോട് വിവരിക്കണം എന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി. സൈനിക ഉദ്യോഗസ്ഥർ നടത്തിയ ചർച്ചകൾക്ക് ശേഷവും പ്രധാന മേഖലകളിൽ ചൈനീസ് സേന തുടരുകയാണ്. ദേശീയത ബിജെപിയുടെ മാത്രം കുത്തക അല്ല എന്നും മനീഷ് തിവാരി. രാജ്യത്തിന് വേണ്ടി കോണ്ഗ്രസ് ഇനിയും ചോദ്യങ്ങൾ ഉയർത്തും എന്ന് കോണ്‍ഗ്രസ് വക്താവ്.
ഇന്ത്യ ചൈന അതിർത്തിയിൽ 40 മുതൽ 60 കിലോമീറ്റർ വരെ ചൈനീസ് സേന കടന്ന് കയറി എന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി. അതിർത്തിയിൽ നടക്കുന്നത് എന്ത് എന്ന ഔദ്യോഗികമായി ആരും ഇതുവരെ വ്യക്തമാക്കിയില്ല. സൈനിക ഉദ്യോഗസ്ഥർ നടത്തിയ ചർച്ചകൾക്ക് ശേഷം ഒന്ന് രണ്ട് പോയിന്‍റുകളിൽ മാത്രമാണ് ചൈനീസ് സൈന്യം പിൻവാങ്ങിയത്. പ്രധാന മേഖലകളിൽ ചൈനീസ് സേന തുടരുകയാണ്. അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹാരം കാണാൻ ചർച്ചകളിൽ കഴിഞ്ഞില്ല. തൽക്കാലികമായി പ്രശ്നങ്ങൾ തണുപ്പിക്കുക മാത്രമാണ് സർക്കാർ ചെയ്ത്. അതിനാൽ അതിർത്തിയിൽ നടക്കുന്നത് എന്ത് എന്ന് കൃത്യമായി പ്രധാനമന്ത്രി രാജ്യത്തോട് വിവരിക്കണം മനീഷ് തിവാരി അവസ്യപ്പെട്ടു
സർക്കാരിനെതിരെ ചോദ്യങ്ങൾ ഉയരുമ്പോൾ ദേശീയത ഉയർത്തി കോണ്‍ഗ്രസിനെയും രാഹുൽ ഗാന്ധിയെയും വിമർശിക്കാനാണ് ബിജെപി ശ്രമം. ദേശിയത ബിജെപിക്കും ആർ എസ് എസ് എസിനും തീറെഴുതി നൽകിയിട്ടില്ല എന്ന് കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.
രാജ്യത്തിന്‍റെ താല്‍പര്യം സംരക്ഷിക്കാൻ കോണ്‍ഗ്രസിന് ബാധ്യത ഉണ്ട്. അതിനാൽ ചോദ്യങ്ങൾ ഇനിയും കേന്ദ്ര സർക്കാരിനെതിരെ ഉയരും എന്നും മനീഷ് തിവാരി വ്യക്തമാക്കി.
https://www.facebook.com/JaihindNewsChannel/videos/3400886139930842