മല്യ ബോംബില്‍ ഉലഞ്ഞ് മോദി സര്‍ക്കാര്‍

Jaihind Webdesk
Thursday, September 13, 2018

ഇന്ത്യന്‍ ബാങ്കുകളില്‍നിന്ന് കോടികള്‍ തട്ടിച്ച് മുങ്ങിയ വിജയ് മല്യ കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലിക്കെതിരെ നടത്തിയ ആരോപണം കേന്ദ്രസർക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കോൺഗ്രസ് വിമർശനങ്ങളോട് മൗനം പാലിക്കുന്ന മോദി സർക്കാരിന് ഈ വിഷയത്തിൽ ഒളിച്ചോടാൻ കഴിയില്ല. അതേസമയം കോൺഗ്രസ് അരുൺ ജെയ്റ്റ്ലിയുടെ രാജി ആവശ്യപ്പെട്ടു.

വെളിപ്പെടുത്തല്‍ ചര്‍ച്ചയായതോടെ സമ്മര്‍ദത്തിലായ അരുണ്‍ ജെയ്റ്റ്‍ലി ഇങ്ങനെ ഒരു കൂടിക്കാഴ്ച നടന്നിട്ടില്ലെന്ന വിശദീകരണവുമായി എത്തിയെങ്കിലും ദുര്‍ബലമായ ഈ വിശദീകരണത്തില്‍ കോണ്‍ഗ്രസും പ്രതിപക്ഷവും തൃപ്തരല്ല.

ജെയ്റ്റ്‍ലിയുടെ മറുപടിക്ക് പിന്നാലെ വീണ്ടും മാധ്യമങ്ങളെ കണ്ട മല്യ കൂടിക്കാഴ്ചയുടെ കാര്യം ആവര്‍ത്തിച്ചു. മറ്റു ചില എം.പിമാരെയും കണ്ടിരുന്നുവെന്നും വിശദീകരിച്ചു. വെളിപ്പെടുത്തല്‍ ഏറ്റെടുത്ത കോണ്‍ഗ്രസ് ജെയ്റ്റ്‍ലിക്കെതിരെ വിമര്‍ശനം ശക്തമാക്കി.

https://www.youtube.com/watch?v=9Z6b8rvnGqU

വി​ജ​യ് മ​ല്യ​യു​ടെ ആ​രോ​പ​ണ​ത്തി​ല്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ധ​ന​മ​ന്ത്രി അ​രു​ണ്‍ ജെ​യ്റ്റ്ലി രാ​ജി​വെച്ച് അന്വേഷണം നേരിടണമെന്നും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി പറഞ്ഞു. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് രാ​ഹു​ല്‍ രാ​ജി ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. മ​ല്യ ന​ട​ത്തി​യ ആ​രോ​പ​ണം അ​ത്യ​ന്തം ഗു​രു​ത​ര​മാ​ണ്. വി​ഷ​യ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ്വ​ത​ന്ത്ര​മാ​യ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്ക​ണം. അന്വേഷണം നടക്കുമ്പോൾ ജെയ്റ്റ്ലി രാജിവയ്ക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. വിദേശത്തേക്ക് കടക്കാന്‍ മല്യയെ കേന്ദ്ര സര്‍ക്കാര്‍ സഹായിച്ചെന്ന കോൺഗ്രസ് ആരോപണം സ്ഥിരീകരിക്കുന്നതാണ് മല്യയുടെ പുതിയ വെളിപ്പെടുത്തല്‍.

ജെയ്റ്റ്‍ലിയുമായി മല്യ നടത്തിയത് രാജ്യം വിടാനുള്ള കൂടി ആലോചനാ യോഗമാണെന്ന്കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ്സിംഗ് സുര്‍ജെവാല പറഞ്ഞു.

IDBI ബാങ്കില്‍നിന്ന‌് വന്‍തുക വായ്പയെടുത്ത് വിദേശ രാജ്യങ്ങളില്‍ നിക്ഷേപിച്ച കേസില്‍ CBI 2015 ഒക്ടോബര്‍ 16നാണ് മല്യക്കെതിരെ തെരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചത്. മല്യ രാജ്യം വിടുമെന്ന്‌ആഭ്യന്തര, ധനമന്ത്രാലയങ്ങളിലെ പ്രമുഖര്‍ക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നെന്ന ആരോപണമാണ് സ്ഥിരീകരിക്കുന്നതാണ് മല്യയുടെ വെളിപ്പെടുത്തല്‍.

മതിയായ ഈടില്ലാതെ മല്യക്ക് പൊതുമേഖലാ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം 9,000 കോടിയോളം വായ്പ അനുവദിക്കാന്‍ ഉന്നതര്‍ സ്വാധീനം ചെലുത്തിയെന്നും ആരോപണം നേരത്തെ ഉണ്ടായിരുന്നു.  മല്യയുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടാനും ഇതുവരെ കേന്ദ്രസര്‍ക്കാര്‍ തയാറായില്ല.

ജെറ്റ്‌എയര്‍വേയ്സിന്റെ ഡല്‍ഹി-ലണ്ടന്‍ ഫ്ളൈറ്റില്‍ ഫസ്റ്റ്ക്ലാസ് ടിക്കറ്റില്‍ പട്ടാപ്പകലാണ് മല്യ രാജ്യം വിട്ടത്. ഏഴ് വലിയ ബാഗുകളും ഒപ്പം കൊണ്ടുപോയി. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ പ്രതികളായ വജ്രവ്യാപാരി നീരവ് മോഡിയും കുടുംബാംഗങ്ങളും ഇന്ത്യ വിട്ടുപോയതും ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തശേഷമാണ്. മല്യ ഉള്‍പ്പെടെയുള്ള വന്‍ തട്ടിപ്പുകളെക്കുറിച്ച് അന്നത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചെങ്കിലും യാതൊരു നടപടിയും എടുത്തില്ല എന്ന രഘുറാം രാജന്‍റെ വെളിപ്പെടുത്തലും മോദി സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.