സംസ്ഥാനത്ത് 2 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 24 ആയി. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മൂന്നാറില്‍ എത്തിയ ബ്രിട്ടീഷ് പൗരനും വിദേശത്ത് മെഡിക്കൽ പഠനത്തിന് പോയി മടങ്ങി വന്ന തിരുവനന്തപുരം സ്വദേശിക്കുമാണ് രോഗം സ്ഥിരികരിച്ചത് ബ്രിട്ടീഷ് പൗരനും ഭാര്യയും കളമശേരി മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡില്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. സ്പെയിനില്‍ നിന്ന് മടങ്ങിവന്ന ഡോക്ടർ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാണ്. ഇതോടെ കേരളത്തില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 24 ആയി ഇതില്‍ 3 പേര് ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 21 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 10,944 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 10,655 പേര് വീടുകളിലും, 289 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ ഉള്ള 2147 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 1514 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ് എന്നും മന്ത്രി വ്യക്തമാക്കി.