പൗരത്വ ഭേദഗതി പ്രമേയത്തിന് നിയമ സാധുത ഇല്ലെന്ന ഗവർണറുടെ നിലപാടിന് മറുപടിയുമായി രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും

Jaihind News Bureau
Thursday, January 2, 2020

Ramesh-Chennithala-Mullappally-Ramachandran

പൗരത്വ ഭേദഗതി പ്രമേയത്തിന് നിയമ സാധുത ഇല്ലെന്ന ഗവർണറുടെ നിലപാടിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന നിയമസഭയ്ക്ക് പ്രമേയം പാസാക്കാൻ എല്ലാ അധികാരവും ഉണ്ട്. നിയമപരമായി തന്നെയാണ് പ്രമേയം പാസാക്കിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

https://youtu.be/N837l17mE1c

ഗവർണർ ബിജെപിയുടെ അക്രഡിറ്റഡ് ഏജന്‍റാണെന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. തന്‍റെ പദവിക്ക് ചേരാത്ത പ്രവർത്തികളാണ് ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

https://www.youtube.com/watch?v=rCkti2pkSf4

നേരത്തെ, പൗരത്വ നിയമത്തിനെതിരായ നിയമസഭയുടെ പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു. പ്രമേയത്തിന് നിയമ സാധുതയും ഭരണഘടനാ സാധുതയും ഇല്ലെന്നും പൗരത്വം പൂർണമായും കേന്ദ്രവിഷയമാണെന്നും ഗവർണർ പറഞ്ഞു. സംസ്ഥാനത്തിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ല. സംസ്ഥാനം അധികാര പരിധിയിലുളള കാര്യത്തിന് സമയം ചെലവഴിക്കണമെന്നും ഗവർണർ തിരുവനന്തപുരത്ത് പറഞ്ഞു.