യൂണിവേഴിസിറ്റി കോളേജ് വിഷയത്തിൽ കെ.എസ്.യു യൂണിറ്റ് ഭാരവാഹികൾക്കെതിരെ കള്ള കേസ് ചുമത്തി പോലീസ്; വഴിവിട്ട നടപടി സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശപ്രകാരം

Jaihind News Bureau
Sunday, December 1, 2019

University-College

യൂണിവേഴിസിറ്റി കോളേജ് വിഷയത്തിൽ കെ.എസ്.യു യൂണിറ്റ് ഭാരവാഹികൾക്കെതിരെ പോലീസ് കള്ളക്കേസ് ചുമത്തി. സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശപ്രകാരമാണ് പോലീസിന്‍റെ വഴിവിട്ട നടപടി. ഇക്കാര്യത്തിൽ കടുത്ത സമർദ്ദത്തിന് ഒടുവിലാണ് പോലീസ് കെ.എസ്.യു വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി സ്വീകരിച്ചത്.

യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ് ഐ യുടെ ഏകപക്ഷീയമായ ആക്രമണത്തിന് എതിരെ വൻ പ്രതിഷേധമാണ് കേരളീയ പൊതുസമുഹത്തിൽ നിന്നും ഉയർന്നത്. ഇതിനെ തുടർന്ന് യുണിവേഴ്‌സിറ്റി ഹോസ്റ്റലിൽ റെയ്ഡ് നടത്താൻ പോലീസ് നിർബന്ധിതമായി. അക്രമത്തിന് നേതൃത്വം നൽകിയ എസ്എഫ്ഐ നേതാക്കളെ പോലീസ് പിടികൂടിയിരുന്നു. ഇതോടെ പൊലീസിന് മേൽ സി.പിഎം സംസ്ഥാന നേതൃത്വം സമ്മർദം ശക്തമാക്കി.

യൂണിവേഴ്‌സിറ്റി കോളജിലെ കെ.എസ്.യു ഭാരവാഹികൾക്ക് എതിരെ കള്ള കേസ് ചുമത്തണമെന്ന് സി.പി.എം നേതൃത്വം നിർദേശം നൽകി. തുടർന്നാണ് എസ്എഫ്ഐയുടെ ക്രൂര മർദ്ദനത്തിനിരായ യൂണിവേഴ്‌സിറ്റി കോളജിലെ വനിത ഭാരവാഹികൾ ഉൾപ്പടെയുള്ളവർക്ക് എതിരെ കന്‍റോൺമെന്‍റ് പൊലീസ് വധശ്രമത്തിന് കേസ് എടുത്തത്. പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് നേരെ അതിക്രമം നടത്തിയവരെ വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമായിട്ടും, മർദ്ദനം ഏറ്റവർക്ക് എതിരെയാണ് സി.പി.എമ്മിന്‍റെ നിർദ്ദേശ പ്രകാരം പോലീസ് കള്ളക്കേസ് ചുമത്തിയിരിക്കുന്നത്.

https://youtu.be/b6t2xruAa4Y