പ്രളയാനന്തരം സംസ്ഥാനത്തെ ജനങ്ങള്‍ ഭാവിയെക്കുറിച്ച് വലിയ ആശങ്കയിലാണെന്ന് മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്രളയ ബാധിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായം ഒരാള്‍ക്ക് പോലും ഇതുവരെ ലഭിച്ചില്ല. അടിയന്തര ധനസഹായമായി സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച 10,000 രൂപ തീര്‍ത്തും അപര്യാപ്തമാണ്. അതുപോലും ഇതുവരെ നല്‍കാനും കഴിഞ്ഞിട്ടില്ല.
https://youtu.be/2iJ9oUjSL-c
വീടുകളുടെയും ജലസ്രോതസുകളുടെയും ശുചീകരണമാണ് അടുത്ത വലിയ വെല്ലുവിളി. അതിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയത് ശരിയായില്ല. സര്‍ക്കാരിന് പറയാനുള്ളതും പ്രതിപക്ഷത്തിന്റെ നിര്‍ദേശങ്ങളും കേന്ദ്രസര്‍ക്കാര്‍ കേള്‍ക്കേണ്ടതാണ്. യു.ഡി.എഫ് എല്ലാ കാര്യത്തിലും സഹകരിച്ചിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഡാമുകള്‍ തുറന്നില്ലായിരുന്നുവെങ്കില്‍ പ്രളയം ഉണ്ടാകില്ലായിരുന്നു എന്നു പറയാന്‍ കഴിയില്ല. എന്നാല്‍ പ്രളയത്തിന്റെ ആക്കം കുറയ്ക്കാന്‍ കഴിയുമായിരുന്നു. ഇന്ത്യന്‍ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ച് ഡാമുകള്‍ തുറക്കാന്‍ വൈകിയതാണ് പ്രശ്‌നം രൂക്ഷമാക്കിയതെന്നും ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.