അമ്പലവയല്‍ ക്ഷീരോല്‍പാദക സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പാനല്‍ തൂത്തുവാരി

Wednesday, August 7, 2019

അമ്പലവയല്‍: ക്ഷീരോല്‍പാദക സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും യുഡിഎഫ് പാനല്‍ വിജയിച്ചു. എ.പി.കുര്യാക്കോസ്, പുഷ്പരാജന്‍ സി.കെ, എ.എക്‌സ്.ജോസഫ്, കെ.കെ.ബാബു, പി.കെബീരാന്‍ കുട്ടി, ബീന കുര്യാച്ചന്‍, ലതിക ശശിധരന്‍, ഉഷ മനോഹരന്‍, കമ്പിയന്‍ മലയന്‍ കൊല്ലി എന്നിവരാണ് യു.ഡി.എഫ് പാനലില്‍ മല്‍സരിച്ചത്. എ.പി. കുര്യാക്കോസിനെ അമ്പലവയല്‍ ക്ഷീരോദ്ല്‍പ്പാദക സഹകരണ സംഘം പ്രസിഡന്റായി തെരഞ്ഞെടുത്തു. ക്ഷീരോല്‍പാദക സഹകരണ സംഘം തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും വിജയിച്ച യു.ഡി.എഫ് പാനല്‍ മെമ്പര്‍ മാരെ കെ.പി.സി.സി.മെമ്പര്‍ പി.വി.ബാലചന്ദ്രന്‍ ഹാരാര്‍പ്പണം ചെയ്തു.

തോമാട്ടുചാല്‍ ടൗണില്‍ വിജയാഹ്ലാദ പ്രകടനം നടത്തി. എന്‍.വി.കൃഷ്ണകുമാര്‍, വി.ബാലസുബ്രഹ്മണ്യന്‍ സി.അസൈനു, എം.യു.ജോര്‍ജ്, കണക്കായില്‍ മുഹമ്മദ്, ടി.എം.സെബാസ്റ്റ്യന്‍, കെ.വിജയന്‍, സീതവിജയന്‍, പി.എ.ഷഫീഖ്, ടി.എ.സ്റ്റീഫന്‍ മാത്യു, കൂരയില്‍, പി.എംതോമസ്, അനിത മണികണ്ഠന്‍, പ്രവീണ്‍കുമാര്‍ പി.എം, സുജിത്ത്, കൊറ്റങ്കര നാരായണന്‍.കെ.ജി. പ്രകാശ്, പി.പിജോസ്, വത്സ തങ്കച്ചന്‍, അന്നക്കുട്ടി ദേവസ്യ, കെ.ടി.ജോസഫ്, ഉണ്ണികൃഷ്ണന്‍ പാംബ്ല, റംല സുലൈമാന്‍, രാധാമണി.എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.