ചെറുകിട നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസ്. വോട്ട് ചെയ്ത ജനങ്ങർക്ക് മോദി സര്‍ക്കാര്‍ തിരികെ നല്‍കിയ സമ്മാനമാണിതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. പാവങ്ങള്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം തട്ടിയെടുക്കുന്ന നടപടിയാണിതെന്നും വിഷയം പാര്‍ലമെന്‍റില്‍ ഉന്നയിക്കുമെന്നും കോണ്‍ഗ്രസ് വക്താവ് പവൻ ഖേര വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ചെറുകിട സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് കുറച്ച നടപടി ഏറ്റവും അധികം തിരിച്ചടിയാകുന്നത് സാധാരണക്കാർക്കാണ്. PF, NSC, റിക്കറിംഗ് നിക്ഷേപങ്ങള്‍ എന്നിവയെ ഈ തീരുമാനം ബാധിക്കും. കോൺഗ്രസിന്‍റെ ഭരണകാലത്ത് ലഭിച്ചിരുന്നതിലും താഴ്ന്ന പലിശ നിരക്കാണ് ഇപ്പോൾ ലഭിക്കുന്നത്. സർക്കാർ ജനങ്ങളോട് ഇങ്ങനെ പ്രതികാരം ചെയ്യുന്നത് എന്തുകൊണ്ടാണെന്നും പവൻ ഖേര ചോദിച്ചു.
രാജ്യം ആദ്യം വിഭജിക്കണം എന്ന് പറഞ്ഞത് ഹിന്ദുമഹാസഭ ആണെന്ന ചരിത്രം മോദിയേയും മോദിയുടെ മന്ത്രിമാരേയും പവൻ കേര ഓർമിപ്പിച്ചു. അമിത് ഷാ ചരിത്രം പഠിക്കുന്നത് വാട്സ് ആപ്പിലൂടെ ആണെന്നും ചരിത്രം പഠിക്കാനുള്ള പുസ്തകങ്ങൾ വേണമെങ്കില്‍ കോണ്‍ഗ്രസ് അയച്ചുകൊടുക്കാൻ തയാറാണെന്നും എന്നും പവന്‍ ഖേര കൂട്ടിച്ചേർത്തു.