കർഷകർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കൃഷി മന്ത്രി വി.എസ് സുനിൽ കുമാർ. മൊറട്ടോറിയം കാലാവധി ഡിസംബർ 31 വരെ നീട്ടുന്നതിന് എതിർപ്പില്ലെന്ന് ബാങ്കേഴ്സ് സമിതി യോഗത്തിൽ അറിയിച്ചു. നിലപാട് ഉടൻ ആർ.ബി.ഐയെ അറിയിക്കാനും ബാങ്കേഴ്‌സ് സമിതി യോഗത്തിൽ തീരുമാനമായി.
പുനഃക്രമീകരിച്ച കാർഷിക വായ്പകള്‍ക്ക് ഡിസംബർ 31 വരെ മൊറട്ടോറിയം നീട്ടുന്ന കാര്യം സംസ്ഥാന ബാങ്കേഴ്സ് സമിതിക്ക് തീരുമാനിക്കാമെന്ന് റിസർവ് ബാങ്ക് അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് തിരുവനന്തപുരത്ത് സംസ്ഥാന ബാങ്കേഴ്സ് സമിതി യോഗം ചേർന്നത്. സംസ്ഥാനം നേരിട്ട പ്രളയം പോലുള്ള ദുരന്തങ്ങളില്‍നിന്ന് കരകയറാത്ത സാഹചര്യത്തില്‍ ഡിസംബർ 31 വരെ മൊറട്ടോറിയം നീട്ടിക്കിട്ടേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സര്‍ഫാസി പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ എസ്.എല്‍.ബി.സി ഉപസമിതിയെ നിയോഗിക്കുമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ അറിയിച്ചു. ആര്‍.ബി.ഐയുടെയും കൃഷിവകുപ്പിലെ ഉദ്യോഗസ്ഥര്‍ നബാർഡിന്‍റെയും പ്രതിനിധികള്‍ സമിതിയില്‍ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.