ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതികൾക്കിടെ സിപിഎം സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം

Saturday, June 22, 2019

Binoy-Kodiyeri001

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതികൾക്കിടെ പാര്‍ട്ടിയുടെ സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം. കോടിയേരി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനിൽക്കുന്നത് ഉൾപ്പെടെ പരിശോധിക്കും. ആന്തൂരിലെ പ്രവാസി ആത്മഹത്യയും ചർച്ചയാകും.

അതേസമയം, ഒളിവിൽ കഴിയുന്ന ബിനോയ് കോടിയേരിയെ കണ്ടെത്താൻ മുംബൈ പൊലീസ് തെരച്ചിൽ തുടരുകയാണ്. വിമാനത്താവളങ്ങളിൽ ഉൾപ്പെടെ തെരച്ചിൽ ശക്തമാക്കി. ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യഹർജിയിൽ കോടതി മറ്റന്നാൾ വിധി പറയും.