രാഹുൽ ഗാന്ധിക്ക് ഉജ്ജ്വല വരവേൽപ്പേകി കൽപറ്റ

Saturday, June 8, 2019

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട് പര്യടനത്തിന്‍റെ രണ്ടാം ദിനത്തിലെ റോഡ് ഷോയ്ക്ക് തുടക്കമായി. കൽപറ്റയുടെ തെരുവോരങ്ങളിൽ തടിച്ചുകൂടിയ പുരുഷാരം ഉജ്ജ്വല വരവേൽപ്പാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് നല്‍കിയത്.

എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കെ.പി.സി.സി. പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,  എഐസിസി സെക്രട്ടറി പി.സി വിഷ്ണുനാഥ്,  മുസ്ലീം ലീഗ് നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ  തുടങ്ങിയ യുഡിഎഫ് നേതാക്കളും അദ്ദേഹത്തോടൊപ്പം റോഡ്ഷോയില്‍ പങ്കെടുക്കുന്നുണ്ട്.

Rahul-Roadshow001

Rahul-Roadshow002