മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ സി.പി.ഐ

Thursday, June 6, 2019

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം നിറഞ്ഞ ശൈലി തെരെഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് സി.പി.ഐ എക്‌സിക്യൂട്ടീവില്‍ വിമര്‍ശനം. വനിതാ മതിലിന് പിന്നാലെ ശബരിമലയിലെ സ്ത്രീ പ്രവേശനവും തെരെഞ്ഞടുപ്പില്‍ തിരിച്ചടിച്ചു. വിശ്വാസികള്‍ക്കിടയിലെ സര്‍ക്കാര്‍ വിരുദ്ധ വികാരവും കനത്ത തിരിച്ചടിക്ക് വഴിവെച്ചു.
മുഖ്യമന്ത്രിയുടെ ശൈലി തെരഞ്ഞടുപ്പ് ഫലത്തെ സ്വാധിനിച്ചെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.
ലോക്സഭാ തെരഞ്ഞടുപ്പില്‍ ശബരിമല വിഷയം തിരിച്ചടിയായെന്ന് സിപിഐ. വിശ്വാസികളുടെ സര്‍ക്കാര്‍ വിരുദ്ധ വികാരം തെരഞ്ഞടുപ്പില്‍ പ്രതിഫലിച്ചെന്നും സിപിഐ പറയുന്നു. ശബരിമലയില്‍ ആക്ടിവിസ്റ്റുകളെ കയറ്റിയ നടപടി തെരഞ്ഞടുപ്പില്‍ തിരിച്ചടിയായി. സംസ്ഥാന എക്സിക്യൂട്ടീവില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് വിമര്‍ശനം. സുപ്രീം കോടതി വിധി നടപ്പാക്കിയതിലൂടെ സവര്‍ണ ഹിന്ദുക്കള്‍ സര്‍ക്കാരിനെതിരായി. കൂടാതെ ന്യൂനപക്ഷ ഏകീകരണവും തോല്‍വിക്ക് കാരണമായി. മോദി പേടിയില്‍ ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസില്‍ വിശ്വാസമര്‍പ്പിച്ചെന്നും സിപിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.