കേന്ദ്ര മന്ത്രി മനേക ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശാസന. സുൽത്താൻപൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്‌ലിം വോട്ടർമാരെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി സ്ഥാനാർഥി മനേക ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശാസന. തനിക്ക് വോട്ട് ചെയ്തില്ലെങ്കിൽ തിരിച്ച് ഒന്നും പ്രതീക്ഷിക്കേണ്ടെന്നായിരുന്നു മനേക ഗാന്ധിയുടെ പ്രസംഗം. പ്രസംഗം ചട്ടലംഘനമാണെന്നും ഇത്തരം കാര്യങ്ങൾ ആവർത്തിക്കരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ താക്കീത് നൽകി.
ഈ പരാമര്‍ശത്തിന്‍റെ പേരില്‍ സുല്‍ത്താന്‍പുര്‍ കളക്ടര്‍ മനേകയ്ക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. ഇതിനുള്ള മറുപടി ലഭിച്ച ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നടപടി.
മേനകയെ തെരഞ്ഞെടുത്തില്ലെങ്കില്‍ മണ്ഡലത്തിലെ മുസ്ലിങ്ങള്‍ക്ക് ജോലി നല്‍കില്ലെന്ന ഒരു പ്രാദേശിക നേതാവിന്‍റെ പ്രസംഗത്തിനു പിന്നാലെയാണ് മേനകയുടെ വിവാദ പരാമര്‍ശം വന്നത്. എന്നാല്‍, തന്‍റെ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചു എന്നായിരുന്നു മനേകയുടെ നിലപാട്.
യുപിയിലെ പിലിബിത്ത് മണ്ഡലത്തില്‍നിന്നുള്ള എംപിയായ മനേക ഗാന്ധിയും സുല്‍ത്താന്‍പുര്‍ എംപിയും മകനുമായ വരുണ്‍ ഗാന്ധിയും തമ്മില്‍ മണ്ഡലങ്ങള്‍ ഇക്കുറി വച്ചുമാറുകയായിരുന്നു.