പത്മ പുരസ്കാരങ്ങൾ സമ്മാനിച്ചു; മലയാളത്തിനും അഭിമാന നിമിഷം; മോഹന്‍ലാല്‍ പുരസ്കാരം ഏറ്റുവാങ്ങി

Jaihind Webdesk
Monday, March 11, 2019

ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ സമ്മാനിച്ചു. ആദ്യഘട്ടത്തിൽ മോഹൻലാൽ അടക്കമുള്ള പ്രമുഖർ രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. രണ്ട് ദിവസമായാണ് പുരസ്കാരങ്ങള്‍ സമ്മാനിക്കുന്നത്.

മലയാളത്തിന് ഏറെ അഭിമാന നിമിഷം സമ്മാനിച്ച് രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്കാരം സംസ്ഥാനത്തിന്‍റെ അഭിമാന താരമായ മോഹന്‍ലാല്‍ ഏറ്റുവാങ്ങിയത്. 56 പേരാണ് ഇന്ന് പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങിയത്.

മോഹൻലാലിന് പുറമേ മലയാളി സംഗീതജ്ഞനായ കെ ജി ജയനും പത്മപുരസ്‌കാരം ഏറ്റുവാങ്ങി. 112 പേർക്കാണ് ഇത്തവണ പത്മാപുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. 56 പേർക്കാണ് ഇന്ന് പുരസ്‌കാരം വിതരണം ചെയ്തത്. പുരസ്‌കാര വിതരണ ചടങ്ങിൽ അഞ്ചാമനായാണ് മോഹൻലാൽ രാഷ്ട്രപതിയിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഡോ.മാമൻ ചാണ്ടി കരിയാ മുണ്ഡാ പ്രഭുദേവ, ശിവമണി തുടങ്ങിയവരും പത്മ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

https://youtu.be/AjDA-Mobx0g

പത്മ പുരസ്‌കാര ജേതാക്കളായ മലയാളികള്‍ക്ക് ഡല്‍ഹി മലയാളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ കേരള ഹൗസില്‍ സ്വീകരണം നല്‍കും. മോഹന്‍ലാലിന് പുറമെ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍, സംഗീതജ്ഞന്‍ ജയന്‍, പുരാവസ്തു വിദഗ്ധന്‍ കെ.കെ. മുഹമ്മദ് എന്നിവര്‍ക്കാണ് സ്വീകരണം നല്‍കുന്നത്.

കേരളത്തിൽ നിന്ന് നടൻ മോഹൻലാലിനും ശാസ്ത്രജ്ഞന്‍ നമ്പി നാരായണനുമാണ് പത്മഭൂഷൺ പുരസ്കാര ജേതാക്കള്‍. ഇവര്‍ക്ക് പുറമേ മുൻ ലോക്സഭാ ഡപ്യൂട്ടി സ്പീക്കർ കരിയ മുണ്ട, മാധ്യമ പ്രവർത്തകൻ കുൽദീപ് നയ്യാർ(മരണാനന്തരം), ഇന്ത്യൻ പർവതാരോഹക ബചേന്ദ്രി പാൽ, ലോക്സഭ എംപി ഹുകുംദേവ് നാരായൺ യാദവ് എന്നീ 14 പേരാണ് പത്മഭൂഷൺ ജേതാക്കള്‍.

അന്തരിച്ച ഹിന്ദി നടൻ കാദർ ഖാന്‍ (മരണാനന്തരം) ഉൾപ്പെടെ 94 പേരാണ് പത്മശ്രീ പുരസ്കാരത്തിന് അർഹരായവര്‍. ഗായകൻ കെ.ജി. ജയൻ, പുരാവസ്തു ഗവേഷകൻ കെ.കെ. മുഹമ്മദ്, ശ്രീനാരായണധർമസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി വിശുദ്ധാനന്ദ, കൊൽക്കത്ത ടാറ്റ മെഡിക്കൽ സെന്‍റർ ഡയറക്ടർ ഡോ. മാമ്മന്‍ ചാണ്ടി എന്നിവരാണ് കേരളത്തിന്‍റെ പത്മശ്രീ ജേതാക്കള്‍. ബോളിവുഡ് നടൻ മനോജ് ബാജ്പേയ്, ഫുട്ബോൾ താരം സുനിൽ ഛേത്രി, തമിഴ് നടന്‍ പ്രഭു ദേവ, ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ, ഗായകൻ ശങ്കർ മഹാദേവൻ, ഡ്രമ്മിസ്റ്റ് ശിവമണി, ഗുസ്തി താരം ബജ്‍രംഗ് പുനിയ തുടങ്ങിയവരും പത്മശ്രീ ജേതാക്കളാണ്.

നാടൻ കലാകാരൻ‌ തീജൻ ബായ്, കിഴക്കൻ ആഫ്രിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുപ്രവർത്തകൻ ഇസ്മായിൽ ഉമർ ഗുലെ, ലാർസൻ‌ ആൻഡ് ടർബോ കമ്പനി ചെയർമാൻ അനിൽ മണിഭായ് നായിക്, മറാഠി നാടകാചാര്യൻ ബൽവന്ത് മൊറേശ്വര്‍ പുരന്ദരെ എന്നിവർക്കാണു പത്മവിഭൂഷൺ പുരസ്കാരം.