പൈശാചികമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍; സി.പി.എമ്മിന് അവസാനിക്കാത്ത ചോരക്കൊതിയെന്ന് രമേശ് ചെന്നിത്തല

Sunday, February 17, 2019

കൊലപാതകം ആസൂത്രിതമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഭരണത്തിന്‍റെ തണലില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പൈശാചികമായ കൊലപാതകമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. കൊലപാതകത്തെ തുടര്‍ന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രയുടെ നാളത്തെ പര്യടനം റദ്ദാക്കി. നേതാക്കള്‍ നാളെ കാസര്‍ഗോട്ടേക്ക് തിരിക്കും.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നാളെ കാസര്‍ഗോഡ് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സംസ്ഥാനവ്യാപകമായി നാളെ പ്രതിഷേധ ദിനം ആചരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു.