ട്വന്‍റി20 ക്ക് തിരിച്ചടി ; വീണ നായര്‍ക്കും ലക്ഷ്മി പ്രിയക്കും വോട്ടില്ല

Jaihind News Bureau
Thursday, March 19, 2026

കൊച്ചി: ഏറ്റുമാനൂരിലേ ട്വന്റി 20 സ്ഥാനാര്‍ഥി വീണ നായര്‍ക്ക് വോട്ടില്ല. വീണയ്ക്ക് പകരം സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാണ് എന്‍ഡിഎയുടെ തീരുമാനം. ചങ്ങനാശ്ശേരി മണ്ഡലത്തില്‍ വോട്ട് ഉണ്ടെന്നാണ് നടി വീണ നായര്‍ കരുതിയിരുന്നത്.നാളെ നാമനിര്‍ദേശ പത്രിക നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെയാണ് വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് മനസിലാകുന്നത്.

ട്വന്റി 20 യുടെ പെരുമ്പാവൂരിലെ സ്ഥാനാര്‍ത്ഥിയായ നടി ലക്ഷ്മിപ്രിയക്കും വോട്ടില്ലെന്ന വിവരം പുറത്തുവന്നിരുന്നു. വോട്ടേഴ്‌സ് ലിസ്റ്റില്‍ ലക്ഷ്മി പ്രിയയുടെ പേരുണ്ടായിരുന്നില്ല.ലക്ഷ്മി പ്രിയയുടെ റോഡ് ഷോ ഇന്നലെ മാറ്റിയിരുന്നു. അതേസമയം ഇരുവര്‍ക്കും പകരമായി പെരുമ്പാവൂരും ഏറ്റുമാനൂരും പുതിയ വേഷക്കാരെ തേടുകയാണ് ട്വന്റി 20.