പ്രളയകാലത്ത് എ.കെ.ജി മ്യൂസിയത്തിന്‍റെ പേരില്‍ വന്‍തുക ചിലവാക്കുന്നതിന് നീതീകരണമില്ല: രമേശ് ചെന്നിത്തല

Jaihind Webdesk
Tuesday, January 15, 2019

Ramesh-Chennithala

പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ധനസഹായം  പോലും നല്‍കാന്‍ കഴിയാതിരിക്കുമ്പോള്‍  കണ്ണൂരില്‍ എ.കെ.ജി സ്മൃതി  മ്യൂസിയം സ്ഥാപിക്കാന്‍  10 കോടി രൂപ ചെലവഴിക്കുന്ന സര്‍ക്കാരിന്‍റെ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ബജറ്റില്‍ പ്രഖ്യാപിച്ചതുകൊണ്ടാണ് പദ്ധതിക്ക് തുക അനുവദിച്ചതെന്നാണ് സര്‍ക്കാരിന്‍റെ വാദം. എന്നാല്‍ ഇത്തവണ പ്രളയത്തിന്‍റെ മറപിടിച്ച് ബജറ്റില്‍ പ്രഖ്യാപിച്ച നിരവധി പദ്ധതികള്‍ക്ക് തുക അനുവദിച്ചിട്ടില്ല. പദ്ധതി പോലും വെട്ടിച്ചുരുക്കുകയാണ്. അപ്പോഴാണ് എ.കെ.ജി സ്മൃതി മണ്ഡപത്തിന് മാത്രം പണം അനുവദിച്ചിരിക്കുന്നത്.

എ.കെ.ജിയോട് ആദരവുണ്ട്. എന്നാല്‍ എ.കെ.ജി.യുടെ പേരില്‍ ഇങ്ങനെ തുക ചെലവഴിക്കുന്നതിനെ ന്യായീകരിക്കാന്‍ കഴിയില്ല. പ്രളയം നടന്ന് ഇത്രയും ദിവസം ആയിട്ടും 10,000 രൂപ പോലും ലഭിക്കാത്ത പാവപ്പെട്ടവര്‍ക്കാണ് ഈ തുക നല്‍കേണ്ടിയിരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.