BSNL| ബിഎസ്എന്‍എല്‍ ഡിസംബറോടെ 5 ജി സേവനങ്ങള്‍ ലഭ്യമാക്കും; കേരളത്തില്‍ 4 ജി സര്‍വീസ് ഇന്ന് മുതല്‍

Jaihind News Bureau
Saturday, September 27, 2025

 

തിരുവനന്തപുരം: പൊതുമേഖലാ ടെലികോം സേവനദാതാവായ ബിഎസ്എന്‍എല്‍ ഡിസംബറോടെ 5 ജി സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ആര്‍. സജി കുമാര്‍ അറിയിച്ചു. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച് 4 ജി സേവനങ്ങള്‍ ഇന്ന് മുതല്‍ കേരളത്തിലെമ്പാടും ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതോടെ, ഏറെ വൈകിയാണെങ്കിലും ബിഎസ്എന്‍എല്ലും 4 ജി സേവനങ്ങളിലേക്ക് മാറുകയാണ്. ടാറ്റയുമായി സഹകരിച്ച്, പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയിലാണ് ബിഎസ്എന്‍എല്‍ 4 ജി സേവനങ്ങള്‍ നല്‍കുക. 4 ജി വിന്യാസത്തിന് പിന്നാലെ, ഈ വര്‍ഷം ഡിസംബറോടെ 5 ജി സംവിധാനവും ഏര്‍പ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

25 വര്‍ഷത്തിലേക്ക് കടക്കുന്ന ബിഎസ്എന്‍എല്‍ കൂടുതല്‍ മികച്ച സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.