അനര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ പാടില്ലെന്നതും അര്‍ഹരായവരെ ഒഴിവാക്കാന്‍ പാടില്ലെന്നതുമാണ് ഒരു തിരഞ്ഞെടുപ്പ് നീതിയുക്തമാകേണ്ടതിന്റെ അടിസ്ഥാന ഘടകമെങ്കില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ നടന്നത് ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തികളാണെന്ന് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ. ഇതിനെതിരെ ജനാധിപത്യ സംരക്ഷണത്തിനായുള്ള വലിയ പോരാട്ടത്തിനാണ് കോണ്‍ഗ്രസ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍സ് സംസ്ഥാന കൗണ്‍സില്‍ യോഗം എറണാകുളം അധ്യാപക ഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഡിജിപി എം.ആര്‍ അജിത്കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കുമെതിരെയുള്ള ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം നീതിപൂര്‍വമായി നടത്തിയിട്ടില്ല. ഈ കേസ് ഇത്തരത്തില്‍ ക്ലീന്‍ ചിറ്റ് നല്‍കി അവസാനിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ വ്യഗ്രത അഴിമതിയാണ് തുറന്നു കാട്ടുന്നത്. മുഖ്യമന്ത്രി ജനാധിപത്യത്തിനെതിരെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അതിനാല്‍ രാജി വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.