കൊച്ചി നഗരത്തില്‍ വന്‍ തീപിടിത്തം. നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള യൂസ്ഡ് ഫര്‍ണിചര്‍ എന്ന സ്ഥാപനത്തില്‍ പുലര്‍ച്ചയോടെയാണ് തീപിടിത്തമുണ്ടായത്. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിന് ഒടുവില്‍ രാവിലെ ആറ് മണിയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഫയര്‍ ഫോഴ്സിന്റെ എഴോളം യൂണിറ്റ് എത്തിയാണ് അഗ്നിബാധ നിയന്ത്രണ വിധേയമാക്കിയത്. പഴയ കസേരകള്‍ നന്നാക്കി വില്‍ക്കുന്ന ഷോറൂമില്‍ തീപടരുന്ന വിവരം പുലര്‍ച്ചെ പത്ര വിതരണക്കാരുടെ ശ്രദ്ധയില്‍പെട്ടത് വന്‍ ദുരന്തം ഒഴിവാക്കി. സമീപത്ത് പെട്രോള്‍ പമ്പുകള്‍ ഉണ്ടായിരുന്നതും ആശങ്കയ്ക്ക് ഇടയാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.