ലോക്‌സഭയില്‍ വഖഫ് ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ ബില്ലിനെ എതിര്‍ത്ത് ഹൈബി ഈഡന്‍ എം.പി. ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമമെന്നായിരുന്നു എം.പിയുടെ പ്രതികരണം. ബില്ലിന് മുന്‍കാല പ്രാബല്യമില്ലെങ്കില്‍ എങ്ങനെ മുനമ്പം പ്രദേശവാസികള്‍ക്ക് ഭൂമി ലഭിക്കുമെന്ന് ഹൈബി ഈഡന്‍ ചോദിച്ചു.
ബിജെപിക്ക് മുനമ്പം വെറും രാഷ്ട്രീയ വിഷയമായിരിക്കാം, എന്നാല്‍ തനിക്ക് ഇത് വ്യക്തിപരമായ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. ഈ ബില്ല് വഴി എങ്ങനെ മുനമ്പത്തുകാര്‍ക്ക് ഭൂമി തിരിച്ചു കിട്ടുമെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആരോപിച്ചു. താന്‍ മല്‍സ്യത്തൊഴിലാളി കുടുംബത്തിലെ അംഗമാണ്. താനും അവരില്‍ ഒരാളാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ മുസ്ലീം-ക്രിസ്റ്റിയന്‍ സമുദായങ്ങളെ അകറ്റാനാണ് ബിജെപിയുടെ ശ്രമമെന്നും ആഗ്ലോ ഇന്ത്യന്‍ സംവരണം ഇല്ലാതെയാക്കിയ സര്‍ക്കാരാണിതെന്നും എം.പി കുറ്റപ്പെടുത്തി.