മുഖ്യമന്ത്രി ദുര്‍വാശി നടപ്പിലാക്കി : രമേശ് ചെന്നിത്തല

Wednesday, January 2, 2019

Ramesh-Chennithala

ശബരിമലയില്‍ ആക്ടിവിസ്റ്റുകളായ യുവതികള്‍ പ്രവേശിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഗൂഢാലോചനയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ദുര്‍വാശി നടപ്പിലാക്കുകയാണ് ഇതിലൂടെ ചെയ്തത്. വനിതാ മതിൽ സംഘടിപ്പിച്ചത് തന്നെ ഇതിനുവേണ്ടിയാണ്. വനിതാ മതിലിൽ പങ്കെടുത്ത മറ്റ് സംഘടനകൾ അഭിപ്രായം പറയണം. മുഖ്യമന്ത്രിയുടെ പിടിവാശി നടപ്പാക്കാനുള്ള സ്ഥലമായി ശബരിമലയെ ഉപയോഗിച്ചത് പ്രതിഷേധാർഹമാണ്. നട അടയ്ക്കാനുള്ള തന്ത്രിയുടെ തീരുമാനം 100 ശതമാനം ശരിയായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിന്റെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ ഇന്ന് പ്രതിഷേധറാലി സംഘടിപ്പിക്കുമെന്നും പ്രതിപക്ഷനേതാവ് കോട്ടയത്ത് പറഞ്ഞു.

https://youtu.be/uboSkj52rMU