ന്യൂഡല്‍ഹി: ഇത് കസേര സംരക്ഷിക്കുന്ന ബജറ്റെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സഖ്യകക്ഷികളെ പ്രീണിപ്പിക്കുക, മറ്റ് സംസ്ഥാനങ്ങളുടെ ചിലവില്‍ അവര്‍ക്ക് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുക, സാധാരണകാര്‍ക്ക് ആശ്വാസം നല്‍കാതെ സഖ്യകക്ഷികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുക എന്നിവയാണ് ബജറ്റ് അവതരണത്തിലൂടെ ധനമന്ത്രി നടത്തിയത്. ഈ ബജറ്റ് ഒരു പകര്‍ത്തി ഒട്ടിക്കല്‍ മാത്രമാണ്. കോണ്‍ഗ്രസ് പ്രകടന പത്രികയും മുന്‍ ബജറ്റുകളുടെ പകര്‍പ്പുമാണ് ഈ ബജറ്റെന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.