ദേശീയ പതാക തലതിരിച്ച് ഉയർത്തിയ സംഭവം ; കെ.സുരേന്ദ്രനെതിരെ കേസ്

Jaihind Webdesk
Sunday, August 15, 2021

തിരുവനന്തപുരം : ദേശീയ പതാകയോട് അനാദരവ് കാട്ടിയ സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ദേശീയപതാക ഉയര്‍ത്തിയത് തലതിരിഞ്ഞായിരുന്നു.  കെ.സുരേന്ദ്രനാണ് പതാക ഉയര്‍ത്തിയത്.

ദേശീയപതാക ഉയര്‍ത്താന്‍ തിരുവനന്തപുരത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നില്‍ സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ മുതിര്‍ന്ന നേതാക്കളെല്ലാം  അണിനിരന്നു. ചരടില്‍ കോര്‍ത്ത പതാക സുരേന്ദ്രന്‍ ഉയര്‍ത്തി തുടങ്ങി. രണ്ടടിയോളം ഉയര്‍ന്നപ്പോള്‍ പച്ചനിറം മുകളിലും കുങ്കുമം താഴെയും. തിരിഞ്ഞ് പോയെന്ന് മനസിലായതോടെ പതാക വലിച്ച് താഴ്ത്തുകയായിരുന്നു.