2015 ജൂൺ 29ന് നിലവിൽ വന്ന റാങ്ക് പട്ടികയിൽ 2032 ഉദ്യോഗാർഥികൾ പ്രധാനപട്ടികയിലും അത്രതന്നെ ഉദ്യോഗാർഥികൾ സപ്ലിമെന്െറി പട്ടികയിലും ഉൾപ്പെട്ടിരുന്നു.
യോഗ്യതാ പരിഷ്ക്കരണം മൂലവും ഭിന്നശേഷിക്കാരുടെ സംവരണ അടിസ്ഥാനത്തിന്റെ പേരിലും നിയമനം നീണ്ടു. 579 നിയമനങ്ങൾ മാത്രമാണ് ലിസ്റ്റ് നിലവിൽ വന്ന് രണ്ടുവർഷവും നാലുമാസവും പിന്നിട്ടപ്പോൾ നടന്നത്. പിന്നീടുള്ള എട്ടുമാസത്തിനുള്ളിൽ അഞ്ചുശതമാനവും. റാങ്ക് പട്ടികയിലുള്ള ഏറെപ്പേരും ബിരുദധാരികളാണെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ബിരുദമുള്ളവർക്ക് ഇനി ലാസ്റ്റ്ഗ്രേഡ് തസ്തികയിലേക്ക് അപേക്ഷിക്കാനാവില്ല. യോഗ്യത മറച്ചുവച്ച് ആരെങ്കിലും പരീക്ഷയെഴുതിയാൽ അവരെ മൂന്ന് വർഷത്തേക്ക് വിലക്കികൊണ്ട് പി.എസ്.സി ഉത്തരവ് വന്നിട്ട് ഒരുവർഷം കഴിഞ്ഞു. ലാസ്റ്റ് ഗ്രേഡ് തസ്തികയുടെ അടിസ്ഥാനയോഗ്യത ഏഴാം ക്ലാസ് വിജയമാക്കിയാണ് പരിഷ്കരിച്ചിരുന്നത്. ചില തസ്തികകൾക്ക് പ്രവൃത്തിപരിചയവും നിശ്ചയിച്ചിട്ടുണ്ട്. യോഗ്യതകൾ അനുസരിച്ചായിരിക്കും ലാസ്റ്റ് ഗ്രേഡ് സർവന്റസ് തസ്തികയിലേക്ക് ഇനിയുള്ള വിജ്ഞാപനം വരിക.
എന്നാൽ മാറിയ വിദ്യാഭ്യാസ സാഹചര്യം മൂലം വിദ്യാർഥികളിൽ നല്ലൊരു ശതമാനവും ഇന്ന് ഡിഗ്രിക്കാരൊ തത്തുല്യ യോഗ്യതയോ ഉള്ളവരായതിനാൽ പി.എസ്.സിയുടെ തീരുമാനം നീതിക്കു നിരക്കാത്തതാണെന്ന് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നത്.
https://www.youtube.com/watch?v=ub_b6rj0ywM