പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ഇനി 9 നാള്‍; പ്രചരണം കടുപ്പിച്ച് മുന്നണികൾ; മണ്ഡലത്തില്‍ പ്രതിപക്ഷ നേതാവിന്‍റെയും കെ മുരളീധരനും എംപിയുടെയും പൊതുയോഗങ്ങള്‍

Jaihind Webdesk
Sunday, August 27, 2023

പുതുപ്പള്ളി: പുതുപ്പള്ളിയിൽ വോട്ടെടുപ്പിന് ഇനി 9 ദിവസങ്ങൾ മാത്രം ബാക്കിനിൽക്ക് പ്രചരണം കടുപ്പിച്ച് മുന്നണികൾ മുന്നേറുകയാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ 41 ആം ചരമദിനത്തോട് അനുബന്ധിച്ച് ഇന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടിയും ഉമ്മൻ പ്രചരണത്തിന് ഇറങ്ങിയില്ല. അതേസമയം എൽഡിഎഫിന്റെയും എൻഡിഎയുടെയും സ്ഥാനാർത്ഥികളുടെ വാഹന പര്യടനം ഇന്നും തുടരും.

ഇന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ മുരളീധരനും എംപിയും പങ്കെടുക്കുന്ന പൊതുയോഗങ്ങൾ മണ്ഡലത്തിൽ നടക്കും. ഇതിനിടെ മറ്റു മുന്നണികളിലെ സ്ഥാനാർത്ഥികൾ മണ്ഡലത്തിലെ പ്രചാരണത്തിൽ സജീവമായിട്ടുണ്ട്. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസിന്റെ വാഹനപര്യടനം ഇന്ന് രാവിലെ മുതൽ വാകത്താനം പഞ്ചായത്ത് കേന്ദ്രീകരിച്ച് നടന്നുവരികയാണ്. എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാലും വീട് കേറി വോട്ട് അഭ്യർത്ഥിച്ചും, വാഹന പര്യടനവുമായി തൊട്ടു പിന്നാലെ തന്നെയുണ്ട്. ഇവരെ കൂടാതെ ആം ആദ്മിയും മത്സരരംഗത്ത് സജീവമാണ്.

അതേസമയം ഓണം പ്രമാണിച്ച് വരും ദിവസങ്ങളിൽ മുന്നണികൾ പ്രചാരണം താൽക്കാലികമായി നിർത്തിവയ്ക്കുമെന്നും, ഓണം അവധിക്ക് ശേഷം മാത്രമായിരിക്കും പ്രചാരണം വീണ്ടും പുനരാരംഭിക്കുകയെന്ന് മുന്നണികൾ അറിയിച്ചു.