കെ സുധാകരൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് വിവിധ പ്രവൃത്തികൾക്കായി 86 ലക്ഷം രൂപ അനുവദിച്ചു

 

കെ സുധാകരൻ എംപിയുടെ 2022 -23 ലെ സാമ്പത്തിക വർഷത്തിലെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് വിവിധ പ്രവൃത്തികൾക്കായി 86 ലക്ഷം രൂപ അനുവദിച്ചു.

കണ്ണൂർ പയ്യാമ്പലത്തെ ഇസിഎച്ച്എസ് ആശുപത്രിക്ക് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ആംബുലൻസ് വാങ്ങിക്കുവാനായി 19 ലക്ഷം രൂപ, ചാല കസ്തൂർബ സ്മാരക വായനശാല കെട്ടിട നിർമ്മാണത്തിനായി 10 ലക്ഷം, ശ്രീകണ്ഠാപുരം നഗരസഭയിലെ പള്ളയ്ക്കാംപാറ അലക്സ് നഗർ റോഡ് ടാറിംഗിനായി 10 ലക്ഷം രൂപ, ചെമ്പിലോട് ഗ്രാമപഞ്ചായത്തിലെ തന്നട ഹാജി മുക്ക് – ഇ അഹമ്മദ് സാഹിബ് സ്മാരക വയൽ റോഡ് ടാറിംഗിനായി 10 ലക്ഷം രൂപ, മട്ടന്നൂർ നഗരസഭയിലെ പള്ളിമുക്ക് ആവകുയിൽ പനയംചാൽ റോഡ് ടാറിംഗിന് 15 ലക്ഷം, കുറുമാത്തൂർ ഗ്രാമപഞ്ചായത്തിലെ നെടുമുണ്ട ശാന്തി ഗ്രാം കോൺവെന്‍റ് റോഡ് ടാറിംഗിനായി 10 ലക്ഷം, കണ്ണൂർ കോർപ്പറേഷനിലെ മടപ്പുര കോലാടിക്കര റോഡ് ടാറിംഗിന് 12 ലക്ഷം, തോട്ടട മഹാത്മാഗാന്ധി റോഡ് ടാറിംഗിന് 10 ലക്ഷം എന്നിങ്ങനെ വിവിധ പദ്ധതികൾക്കായി എൺപത്തിയാറ് ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.

Comments (0)
Add Comment