ശബരിമലയില്‍ 66.11 കോടി രൂപയുടെ വരവ്; നട തുറന്ന് 22 ദിവസം പിന്നിടുമ്പോൾ മുൻവർഷത്തെ അപേക്ഷിച്ച് ഇരട്ടി വർധനവ്

Jaihind News Bureau
Sunday, December 8, 2019

Sabarimala-Nada-3

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല നട വരുമാനത്തിൽ വർധനവ് നടതുറന്നതിനു ശേഷം ഡിസംബര്‍ അഞ്ചുവരെ ശബരിമലയില്‍ അറുപത്തി ആറു കോടി പതിനൊന്നു ലക്ഷത്തി എഴായിരത്തി എണ്ണൂറ്റി നാൽപത് രൂപയുടെ വരവാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്.

മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി നട തുറന്ന് 22 ദിവസം പിന്നിടുമ്പോൾ ശബരമല നട വരുമാനത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് ഇരട്ടി വർധനവാണുണ്ടായിട്ടുള്ളത്. ഡിസംബർ 5 വരെയുള്ള കണക്കു പ്രകാരം വരുമാനം 66 കോടി കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അഞ്ചുവരെ മുപ്പൊത്തിയൊൻപതു കോടി രൂപയോളമായിരുന്നു നടവരവ്. അപ്പം അരവണ വില്പ്പനയിലും വർധനവുണ്ടായിട്ടുണ്ട്അരവണ പതിമൂന്ന് ലക്ഷവും അപ്പം രണ്ട് ലക്ഷവും സ്റ്റോക്കുണ്ട്. ലോഡ്എത്തിയതോടെ ശര്‍ക്കരയുടെ കുറവ് പരിഹരിച്ചതായും. നെയ് ക്ഷാമം പരിഹരിക്കുന്നതിനും അടിയന്തിര നടപടി സ്വീകരിച്ചതായും ദേവസ്വം ബോർഡ് അംഗം എൻ വിജയകുമാർ പറഞ്ഞു

നടന്ന തുറന്നതിനു ശേഷം ഇതുവരെ, അഞ്ച് കോടിയോളം രൂപയുടെ നാണയങ്ങള്‍ എണ്ണിത്തീര്‍ക്കുന്നതിന് അവശേഷിക്കുന്നുണ്ട്. ‘നാണയങ്ങള്‍ എണ്ണുന്നതിന് കൂടുതല്‍ യന്ത്രങ്ങളും ആളുകളെയും എത്തിക്കുവാൻ തീരുമാനമായിട്ടുണ്ട്