കൊറോണ 19 : കണ്ണൂർ ജില്ലയില്‍ 6149 പേർ നിരീക്ഷണത്തില്‍

Jaihind News Bureau
Monday, March 23, 2020

കൊറോണ ബാധ സംശയിച്ച് കണ്ണൂർ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 6149 ആയി. ഇവരില്‍ 49 പേര്‍ ആശുപത്രിയിലും 6100 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 26 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 14 പേരും ജില്ലാ ആശുപത്രിയില്‍ 9 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.  ഇതുവരെ ജില്ലയില്‍ നിന്ന് 154 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 153 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ അഞ്ച് എണ്ണം പോസിറ്റീവും 148 എണ്ണം നെഗറ്റീവുമാണ്.

ജില്ലയില്‍ നിന്നും പുറത്തുനിന്നുമായി പരിശോധന നടത്തിയ സാമ്പിളുകളില്‍ ഇതുവരെ ജില്ലക്കാരായ 11 പേര്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 10 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുകയാണ്. തുടര്‍ഫലങ്ങള്‍ നെഗറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരാള്‍ ആശുപത്രി വിട്ടു.