24 മണിക്കൂറിനിടെ രാജ്യത്ത് 60,753 പേര്‍ക്ക് കൊവിഡ് ; ആകെ മരണം 3.85 ലക്ഷം, ഒരു ദിവസം മാത്രം 1,647

ന്യൂഡൽഹി : രാജ്യത്ത് 60,753 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയത്തിന്‍റെ റിപ്പോർട്ട് അനുസരിച്ച് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ  1,647 മരണങ്ങള്‍ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 97,743 പേർ രോഗമുക്തരായി.

ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,98,23,546 ആയി. ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവർ 3,85,137 ആണ്. 2,86,78,390 പേരാണ് രോഗമുക്തരായത്. നിലവിൽ 7,60,019 പേരാണ് ചികിത്സയിലുള്ളത്. 74 ദിവസത്തിനിടെയുള്ള ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ സജീവ കേസുകളാണിത്. കൊവിഡ് മുക്തി നേടുന്നവരുടെ നിരക്ക് 96.16 ശതമാനമായി ഉയര്‍ന്നു. പ്രതിവാര ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിലും താഴെയാണ്. നിലവില്‍ ഇത് 3.58 ശതമാനമാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1647 പേരാണ് കോവിഡ് ബാധിതരായി മരിച്ചതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെയായി കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,85,137 ആയി.

രാജ്യത്ത് ആകെ 27,23,88,783 പേർക്ക് കൊവിഡ് വാക്സിനേഷൻ നൽകി. ഇന്നലെ 19,02,009 സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു. ജൂൺ 18 വരെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 38,92,07,637 ആണ്.

Comments (0)
Add Comment