തമിഴ്‌നാട്ടിൽ നിന്നും കഞ്ചാവ് കടത്തിയ 5 അംഗ സംഘം പിടിയില്‍

Jaihind Webdesk
Tuesday, December 18, 2018

തമിഴ്‌നാട്ടിൽ നിന്നും കാറിൽ കഞ്ചാവ് കടത്തിയ 5 അംഗ സംഘത്തെ കുമിളി എക്‌സൈസ് ചെക്‌പോസ്റ്റിൽ പിടികൂടി. മാരുതി എര്‍ട്ടിഗയില്‍ സ്റ്റീയറിംഗിന് അടിയിൽ നിന്നും ഒളിപ്പിച്ചു കടത്തുകയായിരുന്ന ഒന്നര കിലോ കഞ്ചാവ് പിടികൂടി. എറണാകുളം സ്വദേശികളായ ജിജോ ദാസ്, ഗോകുൽ, ഷാനവാസ്‌, ഇർസാൻ, നിഫിൻ സ്റ്റീഫൻ, എന്നിവരാണ് പിടിയിലായത്